പാനൂർ :
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമ്മേളനത്തോട് അനുബന്ധിച്ചു സി. ഒ എ പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പുകൾക്ക്
കല്ലിക്കണ്ടിയിൽ തുടക്കമായി. തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നത്..
കല്ലിക്കണ്ടി പാലത്തിന് സമീപം നടന്ന കേമ്പ്, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യതു. സിഒ എ പാനൂർ മേഖലാ പ്രസിഡണ്ട് ഷാജി കോറോത്ത് അധ്യക്ഷനായി. വാർഡംഗം കെ പി രാജേഷ് മാസ്റ്റർ, കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ ആര്യ, കേമ്പ് കോ – ഓർഡിനേറ്റർ അരവിന്ദൻ,സി ഒ എ ജില്ലാ വൈസ് പ്രസിഡണ്ട് സി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എം.കെ. ഹരികൃഷ്ണൻ, മേഖലാ നിർവാഹക സമിതി അംഗം പി ജയരാജൻ എന്നിവർ സംസാരിച്ചു. സി ഒ എ പാനൂർ മേഖലാ സെക്രട്ടറി മനോഹരൻ പാറായി സ്വാഗതവും മേഖല ജോയിൻ്റ് സെക്രട്ടറി ഇ ഉദയകുമാർ നന്ദിയും പറഞ്ഞു.
ജനുവരി 16 വെള്ളിയാഴ്ച ന്യൂ മാഹി മുകുന്ദൻ പാർക്കിന് സമീപം നടക്കുന്ന ക്യാമ്പ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ റീജ ഉദ്ഘാടനം ചെയ്യും.
ജനുവരി 17 ശനിയാഴ്ച പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി.എം ബാബു മാസ്റ്റർ നിർവ്വഹിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8089033008, 7975511001 എന്നീ നമ്പറുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയത്ത് വിളിച്ച് പേര് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഓരോ ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കായിരിക്കും പ്രവേശനം നൽകുക.
പാനൂർ മേഖല സമ്മേളനം ജനുവരി 28-ന് മാഹി റീറ്റ്‌സ് അവന്യൂവിലും, കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 13, 14 തീയതികളിൽ കൂത്തുപറമ്പിലും, സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തീയതികളിൽ മലപ്പുറം തിരൂരിലും വെച്ച് നടക്കും.