പാനൂർ:ഊർജ്ജ സംരക്ഷണ യജ്ഞം ‘മിതം 2.0’ പദ്ധതിയുടെ ഭാഗമായി കടവത്തൂർ വിഎച്ച്എസ്എസ് എൻ എസ് എസിൻ്റെ നേതൃത്വത്തിൽ നടത്തിയഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി സംഘടിപ്പിച്ചു.തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ ഇസ്മായിൽ കോയമ്പ്രത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ മൂസ കെ അധ്യക്ഷത വഹിച്ചു.വളണ്ടിയർമാർ ഊർജ്ജ സംരക്ഷണ വലയവും പ്രതിജ്ഞ എടുത്തു.കെ.എസ്.ഇ.ബി പാറാട് സബ് എഞ്ചിനീയർ അഷ്കർ ഊർജ്ജ സംരക്ഷണ സന്ദേശം നൽകി. അനിൽകുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. അബ്ദുൽ കരീം കെ.പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹസീന കെ.പി , മുഹമ്മദ് റമിൽ ടി കെ പ്രസംഗിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം, എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.