കേന്ദ്ര സർക്കാരിന്റെ യുവജന കാര്യ കായിക മന്ത്രാലയത്തിനു കീഴിൽ യുവജനങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം (MY Bharat) രജിസ്ട്രേഷൻ ആരംഭിച്ചു. 15 നും 29 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ യുവജനങ്ങൾക്ക് mybharath.nic.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് “മൈ ഭാരത് ” പോർട്ടലിന്റെ ആനുകൂല്യങ്ങൾ നേടാം. ഇന്ത്യയിലെ എല്ലാ യുവാക്കൾക്കും രാഷ്ട്ര നിർമ്മാണത്തിന് സംഭാവന നൽകാനും ഓൺലൈനിൽ നൽകുന്ന പഠനങ്ങളിലൂടെ അവരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയും. പോർട്ടലിൽ വാഗ്ദാനം ചെയ്യുന്ന “എന്റെ ഭാരത് ” ആനുകൂല്യങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്. നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് അവ ഉപയോഗിക്കാവുന്നതുമാണ്. യുവ ഉത്സവങ്ങൾ, യുവജന സാംസ്കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇന്റേൻഷിപ്പ്, എക്സ്പീയൻഷ്യൽ ലേണിംഗ്, എൻ.ജി.ഒ കളുമായി ബന്ധം സ്ഥാപിക്കൽ, ബിസിനസ്സ്, ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് അറിയിപ്പ് എന്നിവയും അതിലേറെ വിവിധ സേവനങ്ങളുമുണ്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിന് പേര്, മൊബൈൽ നമ്പർ, സ്ഥലം, സംസ്ഥാനം, മറ്റ് അടിസ്ഥാന വിശദാംശങ്ങൾ ആവശ്യമാണ്. രജിസ്ട്രേഷൻ നടത്തി കഴിഞ്ഞാൽ വിവിധ സർക്കാർ സേവന സംരംഭങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.