പാനൂർ:നവ കേരള സദസിൽ സാധാരണക്കാരന് പ്രാതൽ കഴിക്കാൻ അവസരം നൽകാത്തതിലൂടെ സാധാരണക്കാരനെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്ന്
യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി. ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.കെ. ടി .ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ചേർന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം കേരളത്തിൽ ഇന്ന് പരിഹാസ്യമായികൊണ്ടിരിക്കുകയാണ്.കേന്ദ്രസർക്കാർ കേരളത്തിന് മുഴുവൻ ഫണ്ടും കൈമാറിയിട്ടുണ്ടെന്നും പ്രൊപ്പോസൽ നൽകുന്നതിന് അനുസരിച്ച് തുക അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും കഴിവുകെട്ട പോലീസ് ആണ് കേരളത്തിലുള്ളത്.കമ്മ്യൂണിസ്റ്റ് കക്ഷികൾക്ക് തുടർഭരണം ഉണ്ടായ സ്ഥലങ്ങൾ നശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.കമ്മ്യൂണിസം അബദ്ധവും അപകടവും ആണ് .കെ ടി ജയകൃഷ്ണൻ മാസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സിപിഎം ഫാസിസത്തിനെതിരെ ശക്തമായി രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ.
വി.പി. ശ്രീപത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി.ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത , എം. രത്നാകരൻ, കെ. കെ .ധനഞ്ജയൻ , രാജേഷ് കൊച്ചിയങ്ങാടി , സി.പി. ഷിജു എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ രോഹിത്ത് റാം അധ്യക്ഷത വഹിച്ചു.
നേരത്തെ ഗുരുസന്നിധി പരിസരത്തു നിന്നും പുറപ്പെട്ട ബഹുജന റാലി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.പ്രകടനത്തിന് സി.കെ.കുഞ്ഞിക്കണ്ണൻ,അരുൺ മോഹൻ , രാരിഷ് , സി.കെ.സുരേഷ്ബാബു, വി.പി.ഷാജി , കെ.സി. വിഷ്ണു, .ഇ.പി. ബിജു, പി. ലിജീഷ്, ജസിൻ ലാൽ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post