കായലോട് : കലാ സാഹിത്യ-കായിക പ്രകടനങ്ങളും മത്സരങ്ങളും കാഴ്ചയുടെ നിറസാന്നിദ്ധ്യമായ വേദികളും സെമിനാറുകളും ബോധവൽക്കരണ – അനുമോദന സദസ്സുകളുമായി നാട്ടിലും സമൂഹത്തിലും സ്നേഹ സാന്നിദ്ധ്യമായ സ്നേഹോത്സവം 2023 ന്റെ ഭാഗമായുള്ള പരിപാടികൾ സമാപിച്ചു. വിവിധ പരിപാടികൾ നടക്കുമ്പോഴും തീർന്നപ്പോഴും ജനമനസ്സുകളിൽ ഇവ ആവർത്തിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് പറമ്പായി ഗാന്ധി സ്മാരക വിജ്ഞാനകേന്ദ്രത്തിന്റെ അമ്പത്തിയാറാം വാർഷികോത്സവം സമാപിച്ചത്. ബാപ്പുജിയുടെ ജന്മദിനം ; ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പരിപാടികൾ ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനത്തലേന്ന് സമാപിച്ചു. സമാപനദിവസം നിറഞ്ഞ സദസ്സിനേയും ധന്യമായ വേദിയേയും സാക്ഷിയാക്കി സാംസ്കാരിക സദസ്സും കലാനിശയുമുൾപ്പടെ ഏറെ പരിപാടികൾ നടന്നു.
പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആര്യാടൻ ഷൗക്കത്ത് സാംസ്കാരികസദസ്സ് ഉദ്ഘാടനം ചെയ്തു.
ടി.ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായ സദസ്സിൽ കെ.ഒ. സുരേന്ദ്രൻ മാസ്റ്റർ , പി.പി.കൃഷ്ണൻ ,
പി.കെ. ഇന്ദിര ,മിഥുൻ മാറോളി,കെ.കെ.പ്രസാദ് അഡ്വ. ഇ രാഘവൻ ,ജിഷ രജിത്ത് ,
പി.കെ. ലിജീഷ്എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.