പാറാട് : പാനൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം സംസ്കാരികം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ” ചിറക് “ശ്രദ്ധേയമായി. സബ് ജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിലെ 4000 ൽ പരം കലാപ്രതിഭകൾ ഒത്തുചേരുന്ന കലോത്സവത്തിൽ തങ്ങൾക്കും ഒരിടമുണ്ടെന്ന ഓർമപ്പെടുത്തലായി ഭിന്നശേഷി വിദ്യാർത്ഥികൾ ഒരുക്കിയ വിവിധ കലാ പരിപാടികൾ . ഒപ്പന, മോണോ ആക്ട്, പാട്ടുകൾ, നൃത്തങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഭിന്നശേഷി വിദ്യാർത്ഥികൾ ഒരുക്കിയത്. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും നൽകിയാണ് യാത്രയാക്കിയത്.ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പ്രാർത്ഥന യോടെ ആരംഭിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബി.എ ഹിസ്റ്ററി കണ്ണൂർ യൂനിവേഴ്സിറ്റി ടോപ്പറുമായ അക്ഷയ് കളത്തിൽ ആയിരുന്നു. സാംസ്കാരികം കമ്മറ്റി ചെയർ പേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു കൺവീനർ ചിത്രാംഗദൻ എസ്.കെ ആ മുഖഭാഷണം നടത്തി . മുൻ ഡി.ഡി. ഇ ,ദിനേശൻ മഠത്തിൽ , എ ഇ ഒ ബൈജു കേളോത്ത്,
പ്രിൻസിപ്പൽ എം ശ്രീജ എച്ച് എം ടി.ടി രേഖ, പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്,
ബി.പി സി അബ്ദുൾ മുനീർ , പി.വി ജ്യോതി ബാബു, വത്സരാജ് മണലാട്ട്, ജെ.കെ ശ്രീധരൻ ,
റോജ രാജേഷ്എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു സാംസ്കാരികം കമ്മറ്റി വൈസ് ചെയർമാൻ കെ.പി രാമചന്ദ്രൻ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു.