Latest News From Kannur

ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ജീവം

0

പാനൂർ:   ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ഭക്ഷണക്രമവും കൃത്യമായ വ്യായമവും അത്യാവശ്യമാണെന്ന അവബോധം വിദ്യാർത്ഥികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ വ്യായാമ പരിശീലനം നടന്നു. ജില്ലയിൽ ഒരു ലക്ഷം കുട്ടികളെ വ്യായാമം പരിശീലിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ പാനൂർ മേഖലയിലെ ഉദ്ഘാടനമാണ്. ശിശു ദിനവും പ്രമേഹദിനവുമായ നവം 14 ന് മൊകേരി രാജീവ് ഗാന്ധി സ്ക്കൂളിൽ നടന്നത്. പാനൂർ സബ് ഇൻസ്പെക്ടർ പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ്, എസ്.എസ്.എസ്.എസ്, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നീ യൂണിറ്റുകൾ പങ്കെടുക്കു ലയൺസ് ക്ലബ് പ്രസിഡണ്ട് ഗീത കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ കെ. അനിൽകുമാർ, ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ , റീജിയണൽ ചെയർമാൻ ബിജോയ്, സജീവ് ഒതയോത്ത്, കെ.കൃഷ്ണൻ , പി.പവിത്രൻ മാസ്റ്റർ, കെ. മോഹൻദാസ് ഷാജിൽ. ടി.കെ. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് നന്ദി പറഞ്ഞു. പ്രശസ്ത സൂംമ്പ പരിശീലക ആതിര വാസുദേവ് പരിശീലനം നൽകി . സ്കൂളിലെ 4000 ത്തോളം വിദ്യാർത്ഥികളിൽ ഈ പദ്ധതി എത്തിക്കാൻ ജീവം പരിപാടിക്ക് സാധിച്ചു. പരിപാടിക്ക് ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ്, എം.കെ രാജീവ്, കെ.പി. പ്രഷീന., സരീഷ് രാംദാസ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.