പാനൂർ:പാനൂർ കോ.ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ സഹകരണ ഇലക്ട്രിക്കൽ, പ്ലംബിംഗ് ആൻ്റ് സാനിറ്ററീസിൻ്റെ കടവത്തൂർ ശാഖ പ്രവർത്തനമാരംഭിച്ചു. കെ.പി.മോഹനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ നിക്ഷേപ സ്വീകരണം നിർവ്വഹിച്ചു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി.അബൂബക്കർ ആദ്യവില്പന നടത്തി. കൂത്തുപറമ്പ് സഹകരണ ഇൻസ്പെക്ടർ കെ.കെ ആശിഷ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മായിൽ,എ.രാഘവൻ, വി.പി.കുമാരൻ, സി.കെ.ബി.തിലകൻ, ഇ.മനോജ് എന്നിവർ പ്രസംഗിച്ചു. സംഘം പ്രസിഡണ്ട് കെ.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി എ. പ്യാരി നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഓൺലൈൻ വഴി നടത്തിയ സ്റ്റാറ്റസിടൂ സമ്മാനം നേടൂ പദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ നിർവഹിച്ചു.
വിജേഷ് മൊകേരി, അശ്വന്ത് മേക്കുന്ന് എന്നിവർ സമ്മാനം നേടി
Sign in
Sign in
Recover your password.
A password will be e-mailed to you.