മമ്പറം :പറമ്പായി ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രത്തിന്റെ 56-ാം വാർഷികാഘോഷം; സ്നേഹോത്സവം 2023 ന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ നവമ്പർ 12 ഞായറാഴ്ച നടക്കും. പറമ്പായി ശിവപ്രകാശം യു.പി.സ്കൂളിൽ രാവിലെ 9 മണിക്ക് സ്നേഹോത്സവത്തിന്റെ ഭാഗമായി – കാച്ച് യോർ ഹാപ്പിനസ്സ് – കുട്ടികൾക്കായുള്ള ശില്പശാല നടക്കും. സി.കെ.വിജയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കണ്ണൂർ പ്രസ്ക്ലബ്ബ് സെക്രട്ടറി കെ.വിജേഷ് ശില്പശാല ഉദ്ഘാടനം ചെയ്യും.മധു കുന്നോത്ത് ശില്പശാല നയിക്കും.ശിവപ്രകാശം യു.പി.സ്കൂൾ പ്രധാനാദ്ധ്യാപിക എം. സുചിത്ര ആശംസാ ഭാഷണം നടത്തും.ഉച്ചക്ക് 2.30 ന് വി.കെ. ബിന്ദു ടീച്ചറുടെ അദ്ധ്യക്ഷതയിൽ നിയമ ബോധവൽക്കരണ പരിപാടി നടക്കും.അഡ്വ. കെ.ബേബി ലതിക ക്ലാസ്സെടുക്കും. വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷംന പ്രസാദ് ആശംസയർപ്പിക്കും.
3.30 ന് ക്യാൻസർ ബോധവൽക്കരണ പരിപാടിയിൽ കണ്ണൂർ ഓൺ ക്യൂർ ബയോ സൊലൂഷൻസിലെ ഡോക്ടർ ടി.ആർ ദീപ്തി ആരോഗ്യ ക്ലാസ്സ് നയിക്കും.
വൈകിട്ട് 4.30 ന് ഉന്നതവിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ
വി. ഇ.കുഞ്ഞനന്തൽ അനുമോദന ഭാഷണം നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post