പാനൂർ :തലശ്ശേരി പ്രാഥമീക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് [ ഭൂപണയ ബേങ്ക് ] വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇടപാടുകാരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനും പ്രശ്നപരിഹാരത്തിനുമായി ഒരു പുതിയ പ്രചാരണ പരിപാടി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ബാങ്ക് പാനൂർ ശാഖയുടെ പ്രവർത്തനപരിധിയിലുള്ള പ്രദേശങ്ങളിൽ ഓരോ മേഖലയിലും ബാങ്ക് ഡയരക്ടർമാരും ജീവനക്കാരും നവമ്പർ 11 ശനിയാഴ്ച വിവിധ സംഘങ്ങളായി ജനസമ്പർക്ക – ഗൃഹ സമ്പർക്ക പരിപാടി നടത്തും.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യും.ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹനത്തിനായി മുൻ വർഷം ആരംഭിച്ച – ഞങ്ങളും കൃഷിയിലേക്ക് – എന്ന പരിപാടി ഈ വർഷവും തുടരും. വിവിധ ശാഖകളുടെ പ്രവർത്തനപരിധിയിൽ ചെണ്ടുമല്ലി കൃഷി , പച്ചക്കറി കൃഷി , വാഴ കൃഷി എന്നിവ നടന്നുവരുന്നു.ജില്ല സബ്ജയിലിൽ മൂന്നര ഏക്കർ സ്ഥലത്ത് നബാർഡിന്റെ സഹായത്തോടെ കൃഷി തുടങ്ങാനുള്ള പ്രവർത്തനം പുരോഗമിക്കയാണ്.ബാങ്ക് നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് എ.അശോകൻ ,
സെക്രട്ടറി പി.വി. ജയൻ , മേനേജർ രാജേഷ് , ഷാനവാസ് എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.