Latest News From Kannur

പങ്കാളിത്ത പെൻഷൻ പുനഃ പരിശോധന റിപ്പോർട്ട് നടപ്പിലാക്കണം:എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ

0

2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ കയറിയ സർക്കാർ ജീവനക്കാർക്ക് UDF സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുന: പരിശോധിക്കുന്നതിന് എൽഡിഎഫ് സർക്കാർ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (ASMSA) സ്റ്റേറ്റ് കമ്മിറ്റി പ്രതക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അടങ്ങിയ പങ്കാളിത്ത പെൻഷൻ പുന:പരിശോധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്ന് ASMSA സംസ്ഥാന പ്രസിഡണ്ട് രാജേഷ് കുമാർ എ, ജനറൽ സെക്രട്ടറി പ്രശോഭ്കൃഷ്ണൻ എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

പ്രകടന പ്രതികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശേിച്ച് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തന്നെ നിയോഗിച്ച സമിതി തയ്യാറാക്കി നൽകിയ പങ്കാളിത്ത പെൻഷൻ പുന: പരിശോധന റിപ്പോർട്ട് നടപ്പിലാക്കണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിച്ചുകൊണ്ട് ജീവനക്കാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി തുടരണമെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ASMSA സംസ്ഥാന നേതാക്കൾ അറിയിച്ചു.

Leave A Reply

Your email address will not be published.