പാനൂർ :പാനൂർ മേഖല മുസ് ലിം ലീഗ് കമ്മിറ്റി പാനൂർ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ധർണ്ണ മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എ കെ മുഹമ്മദ് അധ്യക്ഷനായി . പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഇബ്രാഹിം ഹാജി, മുനിസിപ്പൽ മുസലീഗ് ജനറൽ സെക്രട്ടറി ബേങ്കിൽ ഹനീഫ, . എൻ കെ സി ഉമ്മർ, അസീസ് കാങ്ങാടൻ, കെ പി അസീസ്, ടി വാഹിദ്, കെ കെ മുനീർ, സി മുജീബ് എന്നിവർ പ്രസംഗിച്ചു.