പാനൂർ :പാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനവും ട്രോഫി ഏറ്റുവാങ്ങലും നടന്നു.ഈ മാസം 13 മുതൽ 16 വരെ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വിജയി കൾക്ക് നൽകാനുള്ള ട്രോഫികളുടെ ഏറ്റുവാങ്ങൽ ചടങ്ങും പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ട്രോഫികൾ ഏറ്റുവാങ്ങി. ലോഗോ പ്രകാശനം എ. ഇ.ഒ നിർവ്വഹിച്ചു.പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു. കൃഷ്ണ മുരളി കെ. ഐ, രാജീവൻ കെ.കെ, ഷജിൽ കുമാർ .കെ , ആശിഷ് കെ , പ്രിയ കെ വി ,പബ്ലിസിറ്റി കമ്മറ്റി കൺവീനർ വത്സരാജ് മണലാട്ട്, എന്നിവർ സംസാരിച്ചു. ട്രോഫി കമ്മിറ്റി കൺവീനർ മിനി കെ.ടി സ്വാഗതവും പ്രധാനാധ്യാപിക രേഖ ടി ടി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.