Latest News From Kannur

സമൂഹ വിവാഹം ഡിസംബർ 3 ന്

0

പാനൂർ:എം..എസ്. എസ്. വനിതാ വിംഗ് പാനൂരിൽ ഡിസംബർ 3ന് ഇഖ്റഅ ഖുർആൻ കോളേജിൽ വച്ച് ഭിന്നശേഷി ക്കാർക്കായി സമൂഹ വിവാഹം ഒരുക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.സംഘാടക സമിതി രൂപീകരണ യോഗം കോളേജ് ഓഡിറ്റോറിയത്തിൽ എ കെ.എം.സി.സി.പ്രസിഡൻ്റ് എം.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു.കെ.വി.റംല ടീച്ചർ പദ്ധതി വിശദീകരണം നടത്തി.ഭിന്നശേഷി കോ-ഓർഡിനേഷൻ ഗ്രൂപ്പ് ഭിന്നശേഷി സംഗമത്തിൽ നിന്നുമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ പ്രസിഡൻ്റ് ബി.ടി.കുഞ്ഞു അധ്യക്ഷനായി സൈറ ബാനു സ്വാഗതം പറഞ്ഞു.. പി.പി.സുലൈമാൻ ഹാജി, അഡ്വ.പി.വി.സൈനുദ്ദീൻ.അഷ്റഫ് പാലത്തായി, വി.പി.എ പൊയിലൂർ – റസാഖ് എഞ്ചിനിയർ, കെ.എം.റയീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.