പാനൂർ :കേരള സ്കൂൾ കലോത്സവം കുന്നോത്ത്പറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം കൊളവല്ലൂർ എൽ പി സ്കൂളിൽ നടന്നു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എൻ. അനിൽകുമാർ അധ്യക്ഷനായി. വാർഡംഗങ്ങളായ കെ.സി ജിയേഷ്, ആർ.വി അദ്വൈത, ടി. സുജില, പിടിഎ പ്രസിഡൻറ് യു. അജിത്ത്, എസ്.എസ്.ജി കൺവീനർ വി.കെ ഷാജേഷ്, എസ്.എസ്.ജി അംഗം കെ.കെ ജയചന്ദ്രൻ, പി ടി എ പ്രസി. എ.കെ രമേശൻ, കൊളവല്ലൂർ യുപി സ്കൂൾ പ്രധാനധ്യാപിക പി. സവിത കുമാരി, മാനേജർ പി.ഭരതൻ, ടി.കെ ദിവാകരൻ, കെ പി രാമചന്ദ്രൻ, കെ. റിനീഷ്, കെ.സുവീൻ, സി.പി അമീൻ, പി.വി രാഗേഷ് എന്നിവർ സംബന്ധിച്ചു. കൊളവല്ലൂർ എച്ച് എം വി. ലിജിലാൽ സ്വാഗതവും, പി.സി ഉബൈദ് റഹ് മാൻ നന്ദിയും പറഞ്ഞു.