ന്യൂമാഹി : ന്യൂമാഹി കെ.എം പ്രഭാകരൻ നഗറിൽ നടന്ന ഇന്ദിരാഗാന്ധി – സി.ആർ റസാക്ക് അനുസ്മരണം കെ മുരളിധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പറും യുത്ത് കോൺഗ്രസ്സ് നേതാവുമായ അഡ്വ. അബുദ്ൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അരുൺ സി ജി അദ്ധ്യക്ഷം വഹിച്ചു. കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.പി പ്രസീൽ ബാബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എ.ആർ ചിന്മയ് മാസ്റ്റർ, ഐ എൻ ടി.യു.സി നേതാവ് കെ.ഹരീന്ദ്രൻ , മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് ബാബു വി.കെ എന്ന വർ സംസാരിച്ചു. ആർ വി രഞ്ജിത്ത് മാസ്റ്റർ, കെ.എം പവിത്രൻ മാസ്റ്റർ, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുനിത പി.കെ, ദിവി ത പ്രകാശൻ, എം. ഉദയൻ, എൻ.പി അനന്തൻ, േപ്രംനാഥൻ മാസ്റ്റർ, എം ഇഖ്ബാൽ, പി.ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.