പുന്നോൽ : ഈയ്യത്തുംകാട് പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മണ്ഡലം മുൻ പ്രസിഡന്റ് സി.ആർ. റസാഖിന്റെ ഒന്നാം ചരമവാർഷിക ദിനവും വിവിധ പരിപാടികളോടെ ആചരിച്ചു.കോടിയേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി.ദിവിത പ്രകാശൻ ഉദ്ഘാടനം ചെയ്തു. കുന്നോത്ത് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.രാജീവ് മയലക്കര, എൻ.പി.സരോഷ്, മനോഹരൻ, നൗഫൽ, കെ.ജി. പ്രദീപ്, ഷാനു തലശ്ശേരി, കെ.ടി.ഉല്ലാസ്, സി.ആർ.റസാഖിൻ്റെ മക്കൾ രെനിഷ് റസാഖ്, ജുമാന റസാഖ്
എന്നിവർ പ്രസംഗിച്ചു. സി.ആർ.ഓർമ്മദിനത്തിൻ്റെ ഭാഗമായി ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിലെയും കുറിച്ചിയിൽ എൽ.പി.സ്കൂളിലെയും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.