Latest News From Kannur

തെയ്യം കലാകാരനെ പട്ടും വളയും നൽകി ആദരിച്ചു

0

പാനൂർ:പ്രശസ്ത തെയ്യം അനുഷ്ഠാന കലാകാരൻ അണിയാരം ശബരീഷിനെ ആദരിച്ചു. അണിയാരം കൂലോത്ത് ശാസ്തപ്പൻ കാവിൽ നടന്ന ചടങ്ങിൽ പുതുക്കുടിയിൽ ഗംഗാധരൻ ആണ് ശബരീഷിനെ പട്ടും വളയും നൽകി ആദരിച്ചത്. ആചാരപ്പെട്ട ശബരീഷ് പണിക്കർ എന്ന നാമം ചൊല്ലി ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ആദരിച്ചു.മഞ്ചാൻ മീത്തൽ ശബരീഷ് കഴിഞ്ഞ 13 വർഷമായി തെയ്യം കലാരംഗത്ത് ഉണ്ട് .തന്റെ ഇരുപതാം വയസ്സിൽ കല്ലറ മടപ്പുരയിൽ വെള്ളാട്ടം കെട്ടിയാടിയാണ് ശബരീഷ് അരങ്ങേറ്റം കുറിച്ചത്. ശാസ്തപ്പൻ വെള്ളാട്ടവും, തെയ്യവുമാണ് പ്രധാനമായും കെട്ടിയാടാറുള്ളത്. ഗുളികൻ ,വസൂരി മാല തെയ്യങ്ങളും ശബരീഷ് കെട്ടിയാടാറുണ്ട്.കൂലോത്ത് , കല്ലറ , അയ്യിട്ടവളപ്പിൽ , ചാത്താക്കണ്ടി എന്നിവിടങ്ങളിലെ സ്ഥിരം തെയ്യം കലാകാരനാണ്. വടക്കേ മലബാറിലെ കാവുകളിൽ തന്റെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാണ് ശബരീഷ്.ശശി ഉമ്മത്തൂർ ആണ് ശബരീഷിന്റെ ഗുരുനാഥൻ.അണിയാരത്തെ മഞ്ചാൻ മീത്തൽ ശോഭയുടെയും പരേതനായ തബല കലാകാരൻ ആർ. കെ. മനോഹരന്റെയും മകനാണ്.വൈശാഖ്, ശില്പ എന്നിവർ സഹോദരങ്ങളാണ്.അണിയാരം കൂലോത്തെ ശാസ്തപ്പൻ കാവിൽ നടന്ന പട്ടം വളയും സമർപ്പണച്ചടങ്ങിൽ കെ. പി. മോഹനൻ എംഎൽഎ അനുഗ്രഹപ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.