പാനൂർ:കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന വനിതാ സംഗമത്തിന് പാനൂരിൽ തുടക്കമായി. രണ്ട് ദിവസത്തെ സമ്മേളനത്തിന് പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പി ആർ നഗറിൽ കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് സി.സുജിത്ത് പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എംഎൽഎ, രവീന്ദ്രൻ കുന്നോത്ത്, ഒ.പി. ഷീജ, കെ.ശ്രീഷ്മ, അനിത വിളക്കോട്ടൂർ, ടി. രജനി, ഷിജിന പ്രമോദ്, സുനിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് കെസിഇസി നേതൃസംഗമം നടന്നു. സംസ്ഥാന പ്രസിഡൻ്റ് സി. സുജിത്ത് അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിമാരായ ഇ.വി. ഗണേശൻ, സി.പി.രാജൻ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സജീന്ദ്രൻ പാലത്തായി, പി.പി.പ്രസീത് കുമാർ, കെ.ശിവകുമാർ, മലയിൽ ബാലകൃഷ്ണൻ, പി.ദിനേശൻ, കെ.ശ്രീഷ്മ, കെ.പി.റിനിൽ, കെ.പി.ദീപഎന്നിവർ പ്രസംഗിച്ചു.