കണ്ണൂർ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംതരം മുതല്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (kmtwwfb.org) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 30നകം ലഭ്യമാക്കണം. ഫോണ്‍: 0497 2705197.