തലശ്ശേരി :2023 ഡിസമ്പർ 9, 10 ശനി ,ഞായർ ദിവസങ്ങളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന തല മാസ്റ്റേഴ്സ് അത് ലറ്റിക് സ് കായികമേള നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു.
മലയാളി മാസ്റ്റേർസ് അത്‌ലറ്റിക് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡണ്ട് സോഫിയ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം , മുദ്രപത്രം മാസിക പത്രാധിപർ പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം കെ. മുകുന്ദൻ , ജില്ല കമ്മിറ്റി അംഗം കെ. റസാഖ് മാസ്റ്റർ , ജില്ല എക്സിക്കുട്ടീവ് കമ്മിറ്റി മെമ്പർ പി.പദ്മനാഭൻ , കായിക പരിശീലകൻ ടി.ശ്രീഷ് , ജില്ല സെക്രട്ടറി വി.കെ.സുധി , മുതിർന്ന കായിക താരം ജി.രവീന്ദ്രൻ മാസ്റ്റർ , സംസ്ഥാന കൗൺസിലർ പി.വി. നന്ദഗോപാൽ മാസ്റ്റർ , കെ.കെ.ഷമിൻ തുടങ്ങിയവർ പ്രസംഗിച്ചു.
തലശ്ശേരി നഗരസഭ ചെയർപേർസൺ ജമുന റാണി ടീച്ചർ ചെയർപേർസണായി സംഘാടക സമിതി രൂപീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post