Latest News From Kannur

രാഘവീയം 2023

0

തലശ്ശേരി :  പ്രശസ്ത സംഗീത സംവിധായകനും ഗായകനും സംഗീതാദ്ധ്യാപകനുമായിരുന്ന കെ.രാഘവൻ മാസ്റ്ററുടെ ഓർമ്മ ദിനാചരണത്തിന്റെ ഭാഗമായി രാഘവീയം പരിപാടി തലശ്ശേരിയിൽ നടന്നു.

കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷനും നാടക് തലശ്ശേരി മേഖലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി നഗരസഭ ചെയർപേർസൺ ജമുന റാണി ടീച്ചറുടെ അദ്ധ്യക്ഷ തയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി രാഘവീയം ഉദ്ഘാടനം നിർവ്വഹിച്ചു.കെ.പി.മോഹനൻ എം എൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു.വി.ടി. മുരളി അനുസ്മരണ ഭാഷണം നടത്തി.പ്രദീപ് ചൊക്ലി ,

സി.സീതാനാഥ് ,എ.എം. ദിലീപ് കുമാർ ,സുരേഷ് കൂത്തുപറമ്പ് , സുരാജ് ചിറക്കര എന്നിവർ സ്മരണാഞ്ജലിയർപ്പിച്ചു .സുശീൽ കുമാർ തിരുവങ്ങാട്സ്വ ഗതവും  ടി.ടി. വേണുഗോപാൽ കൃതജ്ഞതയും പറഞ്ഞു.രാഘവൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ ഉൾക്കൊളളിച്ച് എ.എം ദിലീപ് കുമാർ നയിച്ച ഗാനമേളയും രാഘവീയത്തിന്റെ ഭാഗമായി നടന്നു.

Leave A Reply

Your email address will not be published.