തലശ്ശേരി : കേരള സർവോദയ മണ്ഡലം ജില്ല കമ്മിറ്റിയുടെ ഗാന്ധി വിചാര യാത്ര ഒക്ടോബർ 20 ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ പാർക്കോ റസിഡൻസിയിൽ നടക്കും. കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും . ഗാന്ധിജിയുടെ മത ദർശനം എന്ന വിഷയം പ്രഫ. എ. പി. സുബൈർ അവതരിപ്പിക്കും. നഗരത്തിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥ ഡോ. ടി. എൻ. ബാബുരവീന്ദ്രൻ വിതരണം ചെയ്യും.
വർത്തമാനകാല ലോകം നേരിടുന്ന കലുഷിതമായ പ്രശ്നങ്ങൾക്ക് പരിഹാരം ഗാന്ധിമാർഗ്ഗമാണെന്ന് ലോകത്തിനു കൂടുതൽ ബോധ്യമായികൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നടക്കുന്ന ഗാന്ധിയൻ പഠന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന്
സംഘാടക സമിതി ചെയർമാൻ ചൂര്യയി ചന്ദ്രൻ അറിയിച്ചു.