Latest News From Kannur

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

0

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ യുവതീ യുവാക്കള്‍ക്കായി നടപ്പാക്കുന്ന ‘ലഘു വ്യവസായ യോജന’ പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് മുതല്‍ നാല് ലക്ഷം രൂപയാണ് വായ്പ നല്‍കുക. പ്രായപരിധി 18നും 55നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ തുക 60 തുല്ല്യമാസ ഗഡുക്കളായി തിരിച്ചടക്കണം. ഫോണ്‍: 0497 2705036, 9400068513.

Leave A Reply

Your email address will not be published.