Latest News From Kannur

ഭക്ഷ്യദിനാചരണം; പൊതി ച്ചോറ് വിതരണം ചെയ്തു

0

പാനൂർ:ലോക ഭക്ഷ്യദിനത്തോടനു ബന്ധിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് , എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തലശ്ശേരി ബസ്റ്റാൻഡ് പരിസരത്ത് പൊതിച്ചോറുകൾ വിതരണം ചെയ്തു.
തെരുവോരത്ത്, വിശക്കുന്നവർക്കാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്. വളണ്ടിയേഴ്സ് വീടുകളിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറുകൾ ആണ് നൽകിയത്.
പ്രോഗ്രാം ഓഫീസർ കെ. പി അജിത്കുമാർ ,അധ്യാപകൻ വി.കെഷാജിത്ത്,
വളണ്ടിയർ ലീഡേഴ്സ് അമേഗ് മനോജ്,നിരഞ്ജന രാജേഷ്, ഭഗത്.കെ. ഷിജിത്ത് ,
പി.പി ദിയ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.