Latest News From Kannur

സൈഡ് വീലുള്ള സൈക്കിൾ വിതരണം ചെയ്തു

0

കണ്ണൂർ: കെ എസ് ആർ സി കോലത്തുവയൽ രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സൈഡ് വീലുള്ള സൈക്കിൾ വിതരണം ചെയ്തു. പി സന്തോഷ് കുമാർ എം പി യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച സൈഡ് വീലോട് കൂടിയ സ്കൂട്ടർ അനിത കോലത്തു വയലിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ വി കെ സുരേഷ് ബാബു നൽകി.
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എന്റോവ്മെന്റ് കാഞ്ഞങ്ങാട് നെഹ്രു ആർട്സ്& സയൻസ്സ് കോളേജ് പ്രിൻസിപ്പൽ
ഡോ. കെ വി മുരളി നൽകി.ക്ലബ്ബ് പ്രസിഡണ്ട് എൻ തമ്പാന്റെ അധ്യക്ഷതയിൽ
സാമൂഹിക നീതി ഓഫീസ്സിലെ ജൂനിയർ സുപ്രണ്ട് പ്രദീപ് കുമാർ ,പി നാരായണൻ ,
കെ പി ചന്ദ്രൻ ,പി പി വത്സൻ ,കെ പി പ്രകാശൻ ,കെ വിജയൻ എന്നിവർ പ്രസംഗിച്ചു.
കെ എസ് ആർസി ഓൺലൈൻ കാലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Leave A Reply

Your email address will not be published.