കുന്നുമ്മൽ ശ്രീ മഹാവിഷ്ണു – വേട്ടക്കൊരുമകൻ ക്ഷേത്രം നവരാത്രി ആഘോഷവും ദക്ഷിണാമൂർത്തി സംഗീതാരാധനയും 15 മുതൽ 24 വരെ
പാനൂർ :കുന്നുമ്മൽ ശ്രീ മഹാവിഷ്ണു – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദക്ഷിണാമൂർത്തി സംഗീതാരാധനയും ഒക്ടോബർ 15 ഞായാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ നടക്കും.
നവരാത്രി വേളയിൽ എല്ലാ ദിവസവും വിദ്യാഗോപാല മന്ത്രാർച്ചനയുണ്ടാവും.
22 ന് ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ ഗ്രന്ഥം വെപ്പ് ,
ലളിത സഹസ്രനാമാർച്ചന ,ഭഗവതി സേവ എന്നിവയുണ്ടാവും.23 തിങ്കളാഴ്ച മഹാനവമി ദിവസം വൈകീട്ട് 6 മണിക്ക് സംഗീതാർച്ചന ,7 മണിക്ക് വാഹനപൂജ , എന്നിവയും 24 ന് ചൊവ്വാഴ്ച വിജയദശമി നാളിൽ നവരാത്രി പൂജ സമാപന നാളിൽ കാലത്ത് 8 മണിക്ക് വിദ്യാരംഭവും ഉണ്ടാവും. 8.30 ന് ഗ്രന്ഥം എടുക്കൽ ചടങ്ങ്.
എല്ലാ മാസവും 11-ാം തീയ്യതി നടത്തുന്ന പ്രസാദ ഊട്ട് വഴിപാടായി നടത്തുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.