Latest News From Kannur

പ്രൊഫ. ജോൺസി മാഷ് അനുസ്മരണ സമിതി, ചിത്രരചനാ മത്സരം

0

പയ്യന്നൂർ : പ്രൊഫ. ജോൺസി മാഷ് അനുസ്മരണ സമിതി, പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2023 ഒക്ടോബർ 22 ന് എൽ കെ ജി , യു കെ ജി, എൽ.പി.യു പി ., എച്ച്.എസ്., എച്ച്. എസ്.എസ് എന്നീ വിഭാഗങ്ങളിൽ ചിത്രരചനാ മത്സരം നടത്തുന്നു. എല്ലാവിഭാഗങ്ങളിലും ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ചിത്രരചന പ്രശസ്ത ചിത്രകാരൻ ശ്രീ. ഗണേഷ് കുമാർ കുഞ്ഞമംഗലം ഉദ്ഘാടനം ചെയ്യും. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൈന്റിസ്റ്റ് ശ്രീ. ജാഫർ പാലോട്ട് അനുസ്മരണ പ്രഭാഷണം നടത്തും.
പങ്കെടുക്കുന്നവർ 2023 ഒക്ടോബർ 20 ന് മുൻപായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9446049105
9447438627

Leave A Reply

Your email address will not be published.