പാനൂർ :പാനൂർ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും അരനൂറ്റാണ്ടിലേറെ പൊതുരംഗത്ത് പ്രവർത്തിക്കുയും ചെയ്ത കെ.നാണു മാസ്റ്റർ എഴുതിയ ആത്മകഥ എന്റെ പ്രിയ നാടേഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യുകയാണ്.എ, ലക്ഷ്മണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷണന് വേണ്ടി അഡ്വ.പി.എം.സുരേഷ് ബാബു പുസ്തകം പ്രകാശനം ചെയ്യും.പന്ന്യന്നൂർ ഭാസി പുസ്തകം ഏറ്റുവാങ്ങും.ഡോ.കെ.വി.ശശിധരൻ പുസ്തക പരിചയം നിർവ്വഹിക്കും.കെ.നാണു മാസ്റ്റർ ,കെ.ഇ. കുഞ്ഞബ്ദുള്ള,എൻ.കെ.നാണു മാസ്റ്റർ ,
കെ.കെ.രാമചന്ദ്രൻ ,കെ.പി.സാജു ,അഡ്വ.ജി. ഷിജിലാൽ ,ടി.പി. ആർ. നാഥ് ,ഇ.മനീഷ്,മുഹമ്മദ് തൗഫീഖ് ,ഷറീന ടി.കെ , കെ.പി.യൂസഫ് ,രാജേന്ദ്രൻ തായാട്ട് ,
പ്രേമാനന്ദ് ചമ്പാട് ,കെ.ശ്രീധരൻ മാസ്റ്റർ ,പി.ഉസ്മാൻ ,എന്നിവർ പ്രസംഗിക്കും.പി.സുശീല ടീച്ചറുടെ പ്രാർത്ഥനാ ഗാനാലാപനത്തോടെ തുടങ്ങുന്ന ചടങ്ങിന് ടി.കെ.നാണുസ്വാഗതവുംടി. പ്രദീപ്നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post