മാഹി: ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് പ്രീപ്രൈമറി പാഠ്യപദ്ധതിയുടെ ഭാഗമായി പഴ വരയും പഴ രുചിയും സംഘടിപ്പിച്ചു. വിവിധ പഴങ്ങളെ അടുത്തറിയുന്നതിൻ്റെ ഭാഗമായി അവയുടെ ചിത്രങ്ങൾ വരച്ച് നിറം കൊടുക്കുകയും അതിനൊപ്പം അവയുടെ രുചി കൂടി അറിയുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പ്രധാന അദ്ധ്യാപിക പി. സീതാലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അദ്ധ്യാപികമാരായ സാനിധ കെ പി, സൗജത്ത് വി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ കൃതിക, അവന്തിക, ഐസൻ ഹാഷിം, നഫീസത്തുൽ മിസിരിയ,ഐഷാ സാറാ അഫ്സൽ എന്നിവർ നേതൃത്വം കൊടുത്തു.