കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരിൽ നിന്ന് പതിനാലാമത് എൻ.എൻ.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ, പുസ്തക രൂപത്തിൽ തയ്യാറാക്കിയതോ ആയ കൃതികളാണ് പരിഗണിക്കുക. 10001 രൂപയും പ്രശസ്തി പത്രവും, ശിൽപവുമടങ്ങുന്ന പുരസ്‌കാരം മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൃതിയുടെ 3 കോപ്പികൾ നവംബർ 15ന് മുമ്പ് കൺവീനർ, എൻ.എൻ.കക്കാട് സാഹിത്യ പുരസ്‌കാര സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട്, 673002 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 7559987033.
Sign in
Sign in
Recover your password.
A password will be e-mailed to you.