കണ്ണൂർ : ആന്തൂര്‍ നഗരസഭ, കുറുമാത്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളെ മയ്യില്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നണിച്ചേരിക്കടവ് പാലത്തില്‍ സ്ഥാപിച്ച അലങ്കാരവിളക്കുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചിന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. പി ഡബ്ല്യു ഡി ഇലക്ട്രിക് വിഭാഗമാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇവ സ്ഥാപിച്ചത്. ഗാല്‍വനൈസ് ചെയ്ത തുരുമ്പെടുക്കാത്ത 50 വിളക്ക് കാലുകളാണ് സ്ഥാപിച്ചത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന സോളാര്‍ പാനലുകളും കേബിളും സ്ഥാപിച്ച് 700 മീറ്ററിലായി ഒരുക്കിയ വിളക്കുകള്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ മാതൃക കൂടിയാണ്. തുടര്‍ പരിപാലനത്തിന് ചെലവ് വളരെ കുറവാണ്. മലയോര മേഖലകളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പറശ്ശിനിക്കടവ് റിവര്‍ ക്രൂയിസ്, മയ്യില്‍ ടൂറിസം പദ്ധതികളുടെ വികസനത്തിനും കൂടുതല്‍ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.