Latest News From Kannur

ഗാന്ധി ജയന്തി കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്തിൽ ശുചീകരണ മഹാ യജ്ഞം

0

പാറാട് :രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യം മുഴുവൻ വിവിധ സേവനപ്രവർത്തനങ്ങൾ നടക്കുകയാണ് .പാറാട് ടൗണിൽ രാവിലെ 9.30 ന് ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് തല ഉൽഘടനം പ്രസിഡണ്ട് കെ ലതയുടെ അധ്യക്ഷതയിൽ കെ പി മോഹനൻ എം.എൽ എ ഉദ്ഘടനം ചെയ്തു .ജനപ്രതിനിധികളായ മഹിജ ,അഷ്‌ക്കർ അലി , സഫരിയ കെപി ,ഉഷ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അബൂബക്കർ ,സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചുപഞ്ചായത്തിലെ 21 വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ് .പൊതുസ്ഥലങ്ങൾ,വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, റോഡുകൾ എന്നിവിടങ്ങൾ വൃത്തിയാക്കികൊണ്ട് തൊഴിലുറപ്പ് അംഗങ്ങൾ ,കുടുംബശ്രീ അംഗങ്ങൾ വ്യാപാരികൾ ,സീനിയർ സിറ്റിസൺ ഫോറം പ്രവർത്തകർ , നാട്ടുകാർ തുടങ്ങി നിരവധിയാളുകൾ സേവനപ്രവർത്തനത്തിൽ പങ്കെടുത്തു.ചടങ്ങിൽ പി ആർ എം കെ എച്ച് എസ് എസ് എൻ.എസ്.എസ് വളണ്ടിയർമാർ ,രക്തദാന ബോധവൽക്കരണമായി പാറാട് ടൗണിൽ ശൃംഖല നിർമിച്ചു.

Leave A Reply

Your email address will not be published.