കണ്ണൂർ : തളിപ്പറമ്പ് റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. റുഡ്സെറ്റ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ സി വി ജയചന്ദ്രന്റെ നേതൃത്വത്തിൽ റുഡ്സെറ്റ് ജീവനക്കാരും പരിശീലകരും വിദ്യാർഥികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡയറക്ടർ സി വി ജയചന്ദ്രൻ, പരിശീലകരായ വി സി നരേന്ദ്ര ബാബു, സനീഷ് മാറോളി തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛതാ ഹി സേവായുടെ ഭാഗമായി കമ്പ്യൂട്ടർ ഹാർഡ്‌വേർ ബാച്ചിലെ വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടും പരിസരവും ശുചീകരിച്ചു.