Latest News From Kannur

ചാൽ ബീച്ച് ശുചീകരിച്ചു

0

  കണ്ണൂർ:  സ്വച്ഛതാ ഹി സേവാ പരിപാടിയുടെ ഭാഗമായി ഡി ടി പി സിയും കൊച്ചി ഇന്ത്യാ ടൂറിസം ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ചാൽ ബീച്ച് ശുചീകരണം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. അഴീക്കോട്‌ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് മുഖ്യാഥിതിയായി. ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ടൂറിസം സംരംഭകർ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ടൂറിസം ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി കേഡറ്റുകൾ, സ്റ്റുഡന്റ് പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ചാൽ ബീച്ച് ശുചീകരിച്ചത്. ആയിരത്തോളം സന്നദ്ധ പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
പങ്കെടുത്തവർക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഴീക്കോട് പഞ്ചായത്ത് അംഗം പി വി ഹൈമ, ഇന്ത്യാ ടൂറിസം കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ എം നരേന്ദ്രൻ, അസിസ്റ്റന്റ് മാനേജർ സി റ്തുല, ഡി ടി പി സി ബീച്ച് മാനേജർ പി ആർ ശരത്കുമാർ, അൻഷാദ് കരുവഞ്ചാൽ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.