പള്ളൂർ: ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ചാലക്കര വെസ്റ്റ് പള്ളൂർ മഹത്മാ റെസിഡനസ് അസോസിയേഷന്റെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു. ചടങ്ങ് സാമൂഹിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി വി രാജൻ പെരിങ്ങാടി ഉത്ഘാടനം ചെയ്തു. 70 വയസ്സിനു മുകളിലുള്ള റെസിഡന്റ് അസോസിയേഷനിൽ പെട്ട 23 വയോജങ്ങളെ ആണ് ആദരിച്ചത്. പ്രസിഡന്റ് സിയാദ് അധ്യക്ഷത വഹിച്ചു. രക്ഷാധിക്കാരി എം.ശ്രീജയൻ,വനിതാ വേദി സെക്രട്ടറി രസ്‌ന അരുൺ ,എന്നിവർ ആശംസ നേർന്നു. സെക്രട്ടറി രൂപേഷ് സ്വാഗതാവും ജോയിന്റ് സെക്രട്ടറി റയീസ് നന്ദിയും പറഞ്ഞു.