Latest News From Kannur

രക്ത ഗ്രൂപ്പ് നിർണ്ണയവും ബോധവൽക്കരണവും നടത്തി

0

ന്യൂ മാഹി:  ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം രക്ത ഗ്രൂപ്പ് നിർണ്ണയ കേമ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു മെഡിനോവ സയനോഗ്സ്റ്റിക്സ് സെൻ്ററിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്..
മുതിർന്ന മാധ്യമപ്രവർത്തകൻ
ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സി.വി.രാജൻ പെരിങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
ബ്ലഡ്‌ ഡോനേഴ്സ് തലശ്ശേരി താലൂക്ക് സെക്രട്ടറി സൈനുദ്ദീൻ കായ്യത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. ടി.പി.ബാലൻ, മാടമന ഈശ്വരൻ നമ്പൂതിരി ,  പി.കെ.സതീഷ് കുമാർ, മജീഷ് ടി തപസ്യ,  എൻ.കെ.പത്മനാഭൻ ,ടി.ഹരീഷ്ബാബു,സംസാരിച്ചു

Leave A Reply

Your email address will not be published.