കുഞ്ഞിമംഗലം : ലോകവയോജനദിനമായ ഒക്ടോബർ ഒന്നിന്
കെ എസ് എസ് പി എ കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു .കുഞ്ഞിമംഗലം വിജയൻ മാസ്റ്റർ ,കെ.വി.കൃഷ്ണൻ മാസ്റ്റർ ,കെ.വി.കരുണാകരൻ മാസ്റ്റർ ,കോടോത്ത് സുലോചന അമ്മ ,കെ.വി.കണ്ണൻ മാസ്റ്റർ
എന്നിവരെയാണ് ആദരിച്ചത്.സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കരുണാകരൻ മാസ്റ്റർ ,സംസ്ഥാന കമ്മിറ്റി അംഗം ടി.കുഞ്ഞിക്കൃഷ്ണൻ ,സംസ്ഥാന കൗൺസിലർ സി.പി. വിജയൻ മാസ്റ്റർ ,എൻ. കൃഷ്ണൻ നമ്പൂതിരി ,വി.വി. പ്രകാശൻ ,പി.അബ്ദുൽ കരീം ,എൻ. തമ്പാൻ എം.പി.ദാമോദരൻ ,പി.കുട്ടിക്കൃഷ്ണൻ മാസ്റ്റർ ,വി.പി. ശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്.