പാനൂർ: കൃഷിക പാട്യം ആഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം സെപ്റ്റംബർ 30 ശനി രാവിലെ 10 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്.
കെ. പി. മോഹനൻ എംഎൽഎ പൊതുയോഗം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ യുവ സംരംഭകനെയും മുതിർന്ന കർഷകനെയും ആദരിക്കും.
കെ .ഷംജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്വാതി കൃഷ്ണ റിപ്പോർട്ട് അവതരിപ്പിക്കും.പ്രോജക്ട് ഡയറക്ടർ എം. എൻ. പ്രദീപൻ ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
കനറാ ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജർ ലത പി കുറുപ്പ് സഹായ പദ്ധതികൾ വിതരണം ചെയ്യും.
ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയരക്ടർ എ.സുരേന്ദ്രൻ , അക്ഷയശ്രീ സംസ്ഥാന സിക്രട്ടരി കെ.പ്രകാശൻ , ടി.കെ. സജീവൻ , വിപിൻ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.