Latest News From Kannur

ആദരായനം 2023

0

കണ്ണൂർ:  ബഹുമുഖ കർമ്മമണ്ഡലങ്ങളിൽ മികവ് തെളിയിച്ച കണ്ണൂരിലെ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ കെ. വല്ലി ടീച്ചറെ മുദ്രപത്രം വാർത്താ മാസികയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ചു നടന്ന ചടങ്ങിൽ ആദരിച്ചു.

ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ വല്ലിടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ചക്കരക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ഉപഹാര സമർപ്പണം നടത്തി. മുദ്രപത്രം പത്രാധിപർ പി. ജനാർദ്ദനന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ, സി. മാധവൻ, വി.ഇ. കുഞ്ഞനന്തൻ . എം.രാജീവൻ മാസ്റ്റർ, കതിരൂർ ടി.കെ. ദിലീപ് കുമാർ .കെ. വല്ലി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വല്ലിടീച്ചറുടെ ശിഷ്യ ന്മാരുടെ നേതൃത്വത്തിൽ സംഗീത സഭയും നടന്നു.

Leave A Reply

Your email address will not be published.