Latest News From Kannur

മിനി ജോബ് ഫെയര്‍

0

  കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ അഭിമുഖം നടത്തുന്നു.
മാര്‍ക്കറ്റിങ് മാനേജര്‍ (എം ബി എ, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം). എച്ച് ആര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (എംബിഎ). അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് വിത്ത് എല്‍ എം വി ലൈസന്‍സ്, സ്റ്റോര്‍ കീപ്പര്‍, ബില്ലിങ്, കാഷ്യര്‍, മാര്‍ക്കറ്റിങ് സ്റ്റാഫ്, സെയില്‍സ് മാന്‍/ഗേള്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഫ്ളോര്‍ മാനേജര്‍, ഇലക്ട്രീഷന്‍ കം ഡ്രൈവര്‍, ഫാഷന്‍ ഡിസൈനര്‍. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, എം ബി എ, പി ജി, ഡിഗ്രി ഐ ടി, ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ്പുമായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

Leave A Reply

Your email address will not be published.