തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ബി എസ് സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബർ 30നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്തശേഷം സ്പോട്ട് അഡ്മിഷന്‍ ഉപയോഗപ്പെടുത്താം. വിശദ വിവരങ്ങള്‍ www.admission.kannuruniversity.ac.in ല്‍ ലഭിക്കും. ഫോണ്‍ 0497 2835390, 8281574390. വെബ്സൈറ്റ്: www.iihtkannur.ac.in.