Latest News From Kannur

നവരാത്രി സംഗീതോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ

0

ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലമ്മയുടെ തിരുസന്നിധിയിൽ ഈ വർഷത്തെ നവരാത്രി സംഗീതോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ വിശേഷാൽ പൂജാദി കർമ്മങ്ങളോടും സരസ്വതി മണ്ഡപത്തിൽ വിവിധങ്ങളായ നൃത്ത-സംഗീത സാംസ്കാരിക പരിപാടികളോടും ദീപാലങ്കാര ശോഭയോടും കൂടി ഭക്ത്യാദരപൂർവ്വം സമുചിതമായി ആഘോഷിക്കുന്നു 15/10/2023 ഞായർരാത്രി7.45 ന് നൃത്താഞ്ജലി (അവതരണം നൂപുര നാട്യഗൃഹം)
16/10/2023 തിങ്കൾ രാത്രി 7.45 ന് ഭക്തി ഗാനങ്ങൾ (അവതരണം തരംഗിണി മാഹി)
17/10/2023 ചൊവ്വ രാത്രി 7.45 ന് നൃത്തോത്സവം (അവതരണം ശ്രീ രഞ്ജിനി കലാക്ഷേത്രം മാഹി & കണ്ണൂർ)
18/10/2023 ബുധൻ രാത്രി 7.45 ന് ഭക്തിഗാനാമൃതം ( അവതരണം കെ കെ രാജീവ്&പാർട്ടി )
19/10/2013 വ്യാഴം രാത്രി 7.45 ന് ശ്രീടി.പി സുരേഷ് ബാബുവിന് ആദരവ് ഭക്തി ഗാനമേള ( അവതരണം സ്വീറ്റ് മെലഡി, തലശ്ശേരി)
20/ 10 / 2023 വെള്ളി രാത്രി 7.45 ന് ഭജൻസ് (അവതരണം ശ്രീ വള്ളീ നായകമഠം, ഒളവിലം)
21/10/2023 ശനി രാത്രി 7.45 ന് നൃത്തസന്ധ്യ(അവതരണം നാട്യാഞ്ജലി നൃത്താലയം കതിരൂർ )
22/10/2023 ഞായർ വൈകുന്നേരം 5 മണിക്ക് ഗ്രന്ഥം വെപ്പ് രാത്രി 7.45 ന് നൃത്തനൃത്ത്യങ്ങൾ (അവതരണം തില്ലാന നൃത്തവിദ്യാലയം എസ്.എൻ കലാവേദി കവിയൂർ)
23/10/2023 തിങ്കൾ ഉച്ചയ്ക്ക് പ്രസാദ ഊട്ട്
വൈകുന്നേരം 6 മണി വാഹന പൂജ (രജിസ്ട്രേഷൻ 4 ന് ആരംഭിക്കും) രാത്രി 7 മണിക്ക് പുല്ലാങ്കുഴൽ ഫൂഷൻ ( അവതരണം ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം ശ്രീനാഥ് ഒളവിലം) രാത്രി 7.45 ന് അമൃത സംഗീതം (അവതരണം മാങ്ങോട്ടു കാവ് കലാകേന്ദ്രം )
24/10/ 2023 ചൊവ്വ കാലത്ത് 8.30 ന് വിദ്യാരംഭം
9.30 ന്ഗ്രന്ഥമെടുക്കൽ
എല്ലാ ദിവസവും രാത്രി ലഘു ഭക്ഷണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.