Latest News From Kannur

മാറ്റുരക്കാൻ മറുനാട്ടിലേക്ക്

0

തലശ്ശേരി :  2023 ഒക്ടോബർ 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന -ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ദുബായ്

2023 – ൽ പങ്കെടുക്കുവാൻ തലശ്ശേരി കേന്ദ്രീകരിച്ച് 14 പേർ അടങ്ങിയ കായിക താരങ്ങളുടെ സംഘം ഒരുങ്ങുകയാണ്.സുശാനന്ദ് ടി.കെ ,അജയകുമാർ ഇ ,ഷാജി യു ,ബൈജു യു ,സാറ കെ ,നിർമ്മല എം സി ,അനീഷ പി.വി ,ഹസീന എ ,ബ്രിഡ് ഗീത പി.പി ,ഷാമിൻ കെ കെ ,സുധി വി കെ ,സുരേഷ് ബാബു ,ഗ്രീഷ് ടി ,ശ്രീജ വി പി എന്നിവരാണ് വിദേശത്ത് നടക്കുന്ന മത്സരത്തിനായി ഒരുങ്ങുന്നത്.
തലശേരി മുദ്രപത്രം മാസിക ഈ പതിനാലംഗ കായിക സംഘത്തിന് സ്വീകരണവും യാത്രയയപ്പും സംഘടിപ്പിക്കുകയാണ്.മുദ്രപത്രം മാസികയിൽ സർവ്വീസ് രംഗം കൈകാര്യം ചെയ്യുന്ന കോളമിസ്റ്റ് വി.കെ.സുധി മാസ്റ്ററുടെ നേതൃത്വത്തിലാണ് കായികതാരങ്ങൾ
വിദേശ കായിക മേളക്ക് തയാറെടുക്കുന്നത്.
തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ 2023 ഒക്ടോബർ 15 ഞായറാഴ്ച ഉച്ചക്ക് 2.30 നാണ് സ്വീകരണ പരിപാടിയും യാത്രയയപ്പും സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.