പാറാട് : പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി പാറാട് ടൗൺ പ്രദേശം വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.പ്രോഗ്രാം ഓഫീസർ കെ.ടി മിനി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഹിജ.പി ഉദ്ഘാടനം ചെയ്തു. കെ.സിഷ ആശംസകളർപ്പിച്ചു. വളണ്ടിയർ ലീഡർമാരായ അമൃത ഗിരീഷ് സ്വാഗതവും പ്രണവ് ഇ.കെ നന്ദിയും പറഞ്ഞു.