കടൽ സംരക്ഷണ ശൃംഖലയുടെ ഭാഗമായി നടത്തിയ സംസ്ഥാന കാൽ നട പ്രചരണ ജാഥയ്ക്ക് മാഹി വളവിൽ കടപ്പുറത്ത് സ്വീകരണം നല്കി
മാഹി : കടൽ, കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ , കടൽ കടലിന്റെ മക്കൾക്ക് എന്ന പ്രചരണവുമായി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന കാൽനട ജാഥയ്ക്ക് മാഹി വളവിൽ കടപ്പുറത്ത് സ്വീകരണം നൽകി.
സ്വീകരണ സമ്മേളനത്തിൽ യു ടി സതീശൻ സ്വാഗതവും വടക്കൻ ജനാർദനൻ അധ്യക്ഷതയും വഹിച്ചു.ജാഥാ ലീഡറും , കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ പി പി ചിത്തരഞ്ജൻ ,മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം ദാസൻ സി ഐ ടി യു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു ,അഡ്വ പി സന്തോഷ് എന്നിവർ സംസാരിച്ചു.