Latest News From Kannur

തീരദേശ കാൽ നട ജാഥക്ക് ന്യൂമാഹിയിൽ സ്വീകരണം നൽകി

0

ന്യൂമാഹി: കടലും കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന സർക്കാർ നയങ്ങൾക്കെതിരെ നടക്കുന്ന സംസ്ഥാന തീരദേശ കാൽനട ജാഥക്ക് ന്യൂമാഹി അഴീക്കലിൽ സ്വീകരണം നൽകി.

സപ്തമ്പർ 16 ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് ഒക്ടോ 14 ന് പൂന്തുറയിൽ സമാപിക്കും
ജാഥയുടെ ക്യാപ്റ്റൻ പി.പി ചിത്തരഞ്ചൻ എം എൽ എ യെ വിവിധ സംഘടനകൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി. തുടർന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി.ജാഥ വൈസ് ക്യാപ്റ്റൻ, ടി മുനോഹരൻ, ക്ലൈനസ് റൊസാരിയോ, അഡ്വ.യു.സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സി.വി.ഹേമന്ദ് അധ്യക്ഷത വഹിച്ചു.കെ.എ. രത്നകുമാർ സ്വാഗതവും അർജുൻ പവിത്രൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.