കണ്ണൂർ: മാടായി ഗ്രാമപഞ്ചായത്തിലെ മാടായി-ചൈനാക്ലേ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പഴയങ്ങാടിയില്‍ നിന്ന് ചൈനാക്ലേ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പ്രതിഭാ ടാക്കീസ്-വെങ്ങര വെല്‍ഫയര്‍ സ്‌കൂള്‍ റോഡ്- കക്കാടപ്പുറം മുട്ടം വഴിയും ചൈനാക്ലേയില്‍ നിന്നും പഴയങ്ങാടിയിലേക്കുള്ള വാഹനങ്ങള്‍ മാടായിപ്പാറ വഴിയും പോകേണ്ടതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.