കണ്ണൂർ : ഇനി ചുഴലി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനും സ്‌റ്റേഷനറി സാധനങ്ങള്‍ക്കുമായി പുറത്തു പോവേണ്ട. സ്‌കൂളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂഫെ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 2.5 ലക്ഷം രൂപ ഉപയോഗിച്ച് ചെങ്ങളായി പഞ്ചായത്തിന്റെ കുടുംബശ്രീ സംരംഭമായാണ് പദ്ധതി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 36.5 ലക്ഷം രൂപ ചെലവിലാണ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ കഫേ അറ്റ് സ്‌കൂള്‍-സ്‌കൂഫെ പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി രണ്ടാംഘട്ടമെന്ന നിലയില്‍ 36.5 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ലഘുഭക്ഷണങ്ങളും പേന, പുസ്തകങ്ങള്‍ തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളുമാണ് സ്‌കൂഫെയില്‍ ലഭിക്കുക. ക്‌ളാസ് ഇടവേളകളിൽ കുട്ടികൾ സ്കൂൾ പരിസരത്തെ കടകളിലും മറ്റും അലഞ്ഞു തിരിയുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുന്നതിനായി ഇവയെല്ലാം സ്‌കൂളില്‍ തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സ്‌കൂഫെയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി നിര്‍വ്വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് പദ്ധതി വിശദീകരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം എം പ്രജോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി പി രമേശന്‍, പ്രധാനാധ്യാപകന്‍ പി എ അലക്‌സ്, സെക്രട്ടറി പി എം നസീറ, പി ടി എ പ്രസിഡണ്ട് പി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post