Latest News From Kannur

വനിതാ ബില്ലിനു പിന്തുണ; ഇനിയും വൈകുന്നത് സ്ത്രീകളോടുള്ള അനീതി; സോണിയ ലോക്‌സഭയില്‍

0

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് പാര്‍ലമന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്‌സഭയില്‍. വനിതാ സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.നാരീശക്തി വന്ദന്‍ അധിനിയമിനെ പിന്തുണയ്ക്കുന്നതായി, പ്രതിപക്ഷത്തുനിന്നു ബില്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് സോണിയ പറഞ്ഞു. ബില്‍ നടപ്പാക്കാന്‍ ഇനിയും വൈകുന്നത് ഇന്ത്യന്‍ സ്ത്രീകളോടുള്ള അനീതിയാണ്. തടസ്സങ്ങള്‍ നീക്കി ബില്‍ എത്രവും വേഗം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്, അതു സാധ്യവുമാണെന്ന് സോണിയ പറഞ്ഞു.വനിതാ സംവരണത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉപസംവരണം വേണമെന്ന് സോണിയ ആവശ്യപ്പെട്ടു.

അതിപ്രധാനമായ ഈ ബില്‍ സഭ ഏകകണ്ഠമായി പാസാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന്, ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാത്തതിനാല്‍ ലാപ്‌സായി. ബില്‍ പാസാക്കുന്നതിനേക്കാള്‍ ഭരണത്തില്‍ തുടരുക എന്നതായിരിക്കും അവര്‍ ആഗ്രഹിച്ചിരുന്നതെന്ന് മേഘ്വാള്‍ വിമര്‍ശിച്ചു.

Leave A Reply

Your email address will not be published.